ഞാന്‍ എഴുതി തുടങ്ങുകയാണ്, എന്നെക്കുറിച്ച് തന്നെ, ഇപ്പോള്‍ സമയം വെളുപ്പിന് ൧.൫൦ . എന്തെഴുതി തുടങ്ങണം എങ്ങിനെ തുടങ്ങണം എന്നൊന്നും എനിക്കറിയില്ല എനിക്കൊരു കഥ ഉണ്ട്, ഞാന്‍ അത് പറയാം നിങ്ങള്‍ക്ക് കേള്‍ക്കണമെങ്കില്‍ മാത്രം
ബോധം ഒട്ടുമില്ലത്തവര് പറയുന്നതെല്ലാം നാം എന്തിനാണ് സമ്മതിച്ചു കൊടുക്കുന്നത്
കേരളത്തില്‍ തഴവ എന്നൊരു ഗ്രാമമുണ്ട്. കൊല്ലം ജില്ലയുടെ വടക്കേ അറ്റം. തിരുവിതാംകൂറുകാര്‍ക്ക് ഓണം ഉണ്ണാന്‍ നല്ല കുത്തരി നല്‍കിയിരുന്ന ഓണാട്ടുകര പ്രദേശം. അതാണെന്റെ ദേശം. ആരും കൊതിച്ചുപോകുന്നൊരു സ്വര്‍ഗ്ഗ തുല്യമായ പ്രദേശം